ന്യൂഡൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച്  ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.  ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പൊന്നുപൂശിയ ഭരണഘടനയ്ക്ക് പൊന്നും വില; ആദ്യപതിപ്പ് ലേലം ചെയ്തത് 48 ലക്ഷത്തിന്


കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെ തുടർന്ന് കടുത്ത ജാഗ്രതാ നിർദേശമാണ് മേഖലയിൽ നൽകിയിരിക്കുന്നത്.


Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 80 രൂപ!


കനത്ത സുരക്ഷാ സാന്നിദ്ധ്യമുള്ളതിനാൽ സ്വാതന്ത്ര്യദിനത്തിന് പകരം അതിന് ശേശം വരുന്ന രണ്ടോ മൂന്നോ ദിവസത്തിൽ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് സുരക്ഷാ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ എന്നിവ ആക്രമിച്ചേക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...


ഇതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹി പോലീസ് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000 ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിരിക്കുകയാണ്.  


Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...


 


700 എഐ ക്യാമറകളും വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പോലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.  ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയുടെ നേതൃത്വത്തിൽ സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചിരുന്നു. 


സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ചടങ്ങുകൾ അവസാനിക്കുന്നത് വരെ ചെങ്കോട്ടയ്‌ക്ക് ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണുകളോ പട്ടങ്ങളോ പറത്തുന്നത് കർശനമായി നിയന്തിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ 16 വരെ വരെ പാരാഗ്ലൈഡറുകൾ, ഹാങ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.