Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 80 രൂപ!

Kerala Gold Rate: ഇന്ന് 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് അതിലൂടെ ഇന്നത്തെ സ്വർണവില വില 52,440 രൂപയായിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Aug 14, 2024, 12:07 PM IST
  • അഞ്ചുദിവസം കൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു
  • കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 80 രൂപ!

കൊച്ചി: അഞ്ചുദിവസം കൊണ്ട് കുത്തിക്കുകയായിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു.  കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വര്‍ധിച്ച് സ്വർണ വില 52,500 കടന്നിരുന്നു.  

Also Read: സിപിഎം കാട്ടാക്കട ഓഫീസ് ആക്രമിച്ച കേസ്; 7 പേർ അറസ്റ്റിൽ

ഇന്ന് 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് അതിലൂടെ ഇന്നത്തെ സ്വർണവില വില 52,440 രൂപയായിട്ടുണ്ട്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാമിന്റെ ഇല 6555 രൂപയായിട്ടുണ്ട്.

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

കഴിഞ്ഞ മാസം 1കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയിൽ കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിൽ 1700 രൂപയാണ് വര്‍ധിച്ചത്.  ബജറ്റിന് ശേഷം ആദ്യമായാണ് സ്വർണ വില 52000 കടക്കുന്നത്. 

Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

ഈ മാസത്തെ സ്വർണവില നോക്കാം...

ആഗസ്റ്റ് 1 ന് ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപ ആയി.  ആഗസ്റ്റ് 2 ന്  240 രൂപ ഉയർന്ന് 51,840 രൂപയും, ആഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയും. ആഗസ്റ്റ് 4 നും 5 നും സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 6 ന് സ്വർണത്തിന് 640 രൂപ കുറഞ്ഞ് 51,120 രൂപ ആയി.  ആഗസ്റ്റ് 7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയും ആഗസ്റ്റ് 8 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ആഗസ്റ്റ് 9 ന് സ്വർണത്തിന് 600 രൂപ ഉയർന്ന് 51,400 രൂപയും, ആഗസ്റ്റ് 10 ന് സ്വർണത്തിന് 160 രൂപ ഉയർന്ന് 51,560 രൂപയും, ആഗസ്റ്റ് 11 ന്  സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ആഗസ്റ്റ് 12 ന് 200 രൂപ ഉയർന്ന് 51,560 രൂപയും, ഇന്നലെ 760 രൂപ ഉയർന്ന് 52,520 രൂപയായിരുന്ന സ്വർണ വില ഇന്ന് 80 രൂപ കുറഞ്ഞ് പവന് 52,440 രൂപയായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News