ഇന്ത്യ-ചൈന സംഘർഷം : രാമക്ഷേത്ര നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു
രാജ്യത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഒരു ശാന്തത വന്നതിനുശേഷം ക്ഷേത്ര നിർമ്മാണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര അറിയിച്ചു.
അയോദ്ധ്യ: ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. രാം മന്ദിർ ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Also read: ഇന്ത്യ-ചൈന സംഘർഷം: പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ഇന്ന്
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ പ്രകോപനത്തെ തുടർന്ന് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല.
Also read: പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും
ഈ പശ്ചാത്തലത്തിലാണ് രാമക്ഷേത്ര നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചത്. രാജ്യത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഒരു ശാന്തത വന്നതിനുശേഷം ക്ഷേത്ര നിർമ്മാണത്തിനുള്ള പുതിയ തീയതി തീരുമാനിക്കുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര അറിയിച്ചു. മാത്രമല്ല അതിർത്തിയിൽ ജീവൻവെടിഞ്ഞ സൈനികർക്ക് ട്രസ്റ്റ് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.