ന്യുഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. യോഗം വീഡിയോ കോൺഫറൻസ് വഴിയാണ് നടക്കുക. വൈകുന്നേരം അഞ്ചുമണിയ്ക്കാണ് യോഗം ചേരുന്നത്.
Also read: ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് മാറ്റമില്ല: വിദേശകാര്യ വക്താവ്
യോഗത്തിൽ സോണിയ ഗാന്ധി, മമതാ ബാനർജി, നിതീഷ് കുമാർ, ശരദ് പവാർ, സീതാറാം യെച്ചൂരി, ജഗൻമോഹൻ റെഡ്ഡി, എം. കെ. സ്റ്റാലിൻ, ഡി. രാജ തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ച നടന്ന സംഘർഷത്തെ കുറിച്ചുള്ള'കൂടുതൽ വിവിരം രാഷ്ട്രീയ പാർട്ടികളെ അറിയിക്കും.
Also read: ലഡാക്ക് സംഘർഷത്തിന് ശേഷം നമ്മുടെ എത്ര ജാവാന്മാരെ കാണാനില്ല? മറുപടിയുമായി MEA
സേനാ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ പ്രശ്‌ന പരിഹാരത്തിനായി നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും യോഗത്തില്‍ വിശദീകരിക്കും.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ചൈന കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിച്ചിട്ടില്ല.
ഇതിനിടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗല്‍വാന്‍ താഴ്വരയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും അത് ഒളിച്ചുവെയ്ക്കേണ്ട ആവശ്യമെന്താണെന്നും പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.