ലഡാക്ക് സംഘർഷത്തിന് ശേഷം നമ്മുടെ എത്ര ജാവാന്മാരെ കാണാനില്ല? മറുപടിയുമായി MEA
ലഡാക്കിലെ ഏറ്റുമുട്ടലിനുശേഷം ഒരു ഇന്ത്യൻ ജവാനെയും കാണാതായിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യുഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം (India-China Border Dispute)ഉടനെ തീരുന്നതായിട്ടുള്ള ഒരു ലക്ഷണവും കാണാനില്ല. എന്നാൽ ഇതിനിടയിൽ ഇന്ത്യയും ചൈനയും തങ്ങളുടെ എംബസികളിലൂടെ പരസ്പരം ബന്ധപ്പെടുന്നതായും എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു. മാത്രമല്ല, ലഡാക്കിലെ അക്രമത്തിന് ശേഷം ഒരു ഇന്ത്യൻ സൈനികനെയും കാണാതായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇരുവശത്തുനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ ബന്ധപ്പെടുകയും സംഭാഷണത്തിലൂടെ പ്രശനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Also read: ഇന്ത്യൻ സൈന്യത്തിന്റെ ഒരു കമ്പനിയെ മുഴുവൻ ചൈന വളഞ്ഞിട്ട് കുരുക്കിലാക്കിയിരുന്നു..!
ഗാൽവാൻ താഴ്‌വരയുമായി ബന്ധപ്പെട്ട ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കുമെന്നും സംഭാഷണങ്ങളിലൂടെ പ്രശനങ്ങൾ പരിഹരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞപോലെ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Also read: ജീൻസുകൾക്ക് ഇങ്ങനെയും രൂപ മാറ്റമോ... !
ഇന്ത്യൻ പ്രവർത്തനങ്ങൾ LACയുടെ ഇന്ത്യൻ അതിർത്തിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അതിർത്തി നിയന്ത്രിക്കാനും എൽഎസി സംബന്ധിച്ച് തിരുത്തൽ നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രി മോദി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതിർത്തി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സൈനികരുടെ തിരോധാനത്തെക്കുറിച്ചുളള വാർത്തയിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് 'ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്നും. ഒരു ഇന്ത്യൻ സൈനികനെയും കാണാതായിട്ടില്ലെന്നും അതുപോലെ ഒരു ജവാനും ചൈനയുടെ കസ്റ്റഡിയിൽ പെട്ടില്ലയെന്നുമാണ്'.