ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് ഇതുവരെയുള്ളതിൽ രണ്ടാമത്തെ വലിയ പ്രതിദിന വർദ്ധനവാണ് ഇന്ത്യയിൽ (India) കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണ സംഖ്യ രണ്ടായിരത്തിലെത്തി. ഇതിൽ അഞ്ഞൂറിലധികം മരണവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ കൊവിഡ് വാക്സിൻ (Vaccine) മരുന്ന് കടകളിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. ഇക്കാര്യത്തിൽ വിശദമായ മാർ​ഗനിർദേശം ഉടൻ പുറത്തിറക്കും. സർക്കാർ സംവിധാനത്തിന് പുറമെ ഡോസിന് 700 മുതൽ 1000 രൂപ വരെ വില ഈടാക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ നിലപാട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി, ഉത്തർപ്രദേശ്, ​ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സിൻ ക്ഷാമവും രൂക്ഷമാണ്. അതേസമയം ക്ഷാമം പരിഹരിക്കാൻ നടപടികൾ ഊർജിതമാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. തൽക്കാലം ലോക്ക് ഡൗണിനെ (Lock Down) കുറിച്ച് ആലോചിക്കുന്നില്ലെന്നും രോ​ഗ നിയന്ത്രണത്തിൽ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.


ALSO READ: Uttar Pradesh: പ്രധാന നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി


കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോ​ഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. മാർച്ച് 24 ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് പദ്ധതി പുനസ്ഥാപിച്ചത്. ഒരു വർഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ആരോ​ഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയതായി ചൂണ്ടിക്കാട്ടിയും ചെലവ് ചുരുക്കൽ നീക്കത്തിന്റെ ഭാ​ഗമായും അവസാനിപ്പിച്ചത്.


രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് (Covid) ബാധിച്ചവരുടെ എണ്ണം 28,395 ആയി. ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 86,526 സാമ്പിളുകളാണ് പരിശോധിച്ചത്. 32.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 85,600 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 19,430 പേർ രോ​ഗമുക്തരായി. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോ​ഗം ബാധിച്ചത്. ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ പേർക്ക് രോ​ഗം  സ്ഥിരീകരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 1,50,61,919 പേർക്കാണ് കൊവിഡ് ബാധിച്ചത്. 1619 പേർ മരിച്ചതോടെ മരണസംഖ്യ 1,78,769 ആയി.


ALSO READ: Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു


അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഒരാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ പ്രഖ്യാപിച്ച് രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണും ഏർപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക