New Delhi: രാജ്യത്ത് കോവിഡ് കേസുകളില്‍ കാര്യമായ കുറവ് കാണുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ 24 മണിക്കൂറില്‍  20,279  പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ  36 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 1,52,200 ആയി ഉയർന്നു. 36 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,26,033 ആയി ഉയർന്നു.


Also Read:  Monkeypox: കോവിഡ് പോലെ മങ്കിപോക്സ് പടരുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്? 


 


അതേസമയം, ചില സംസ്ഥാനങ്ങളില്‍  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഛത്തീസ്ഗഢിൽ 543 പുതിയ കോവിഡ് കേസുകളും ഒരു മരണവും രേഖപ്പെടുത്തി.  


Also Read:  Mumbai Swine Flu: കോവിഡ്, കോളറ, പിന്നാലെ പന്നിപ്പനിയും, പകര്‍ച്ചവ്യാധിയുടെ പിടിയില്‍ മഹാരാഷ്ട്ര  


രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച 463 പുതിയ കൊറോണ വൈറസ് കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി, പോസിറ്റിവിറ്റി നിരക്ക് 8.18% ആയി ഉയർന്നു, നഗര ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം തുടർച്ചയായ മൂന്നാം ദിവസമാണ് നഗരത്തിൽ പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിൽ തുടരുന്നത്. അതേസമയം, ഡൽഹിയിലെ സജീവ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 2,696 ആയിരുന്നു. ഇന്ന്  അത് 2,548 ആയി കുറഞ്ഞു. കൂടാതെ, 1,939 കോവിഡ് രോഗികൾ ഹോം ഐസൊലേഷനില്‍ കഴിയുന്നതായി ബുള്ളറ്റിൻ വ്യക്തമാക്കുന്നു.


ഗുജറാത്തിൽ തിങ്കളാഴ്ച 633 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് മൊത്തത്തിൽ 12,49,117 ആയി ഉയർന്നു. അതേസമയം പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറില്‍  1903 പുതിയ കേസുകൾ രേഖപ്പെടുത്തി. അതേസമയം, സജീവ കേസുകളുടെ എണ്ണം  15,409 ൽ നിന്ന് 15,093 ആയി കുറഞ്ഞു.  കഴിഞ്ഞ 24 മണിക്കൂറില്‍ പശ്ചിമ ബംഗാളിൽ 1094 പുതിയ കോവിഡ് കേസുകളും 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 


രാജ്യത്ത് കൊറോണ കേസുകളില്‍ കാര്യമായ കുറവ് കാണാത്ത സാഹചര്യത്തില്‍  സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കുന്നത്  തുടരണമെന്ന്  കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.