New Delhi: രാജ്യത്ത് ഏപ്രിൽ 14 ന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ രണ്ട് ലക്ഷത്തിന് താഴെയായി. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.96 ലക്ഷം പേർക്കാണ്. ഇതുവരെ രാജ്യത്ത് ആകെ 2.69 കോടി  പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 3,511 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ (Maharashtra) തിങ്കളാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 22,122 പേർക്കാണ്, ആകെ 592 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. ഇതുവരെ ആകെ 56.02 പേർക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ:  വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍


മഹാരാഷ്ട്ര  കൂടാതെ കർണാടക, കേരള, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്  ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 25,311 പേർക്കാണ്.


ALSO READ: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ


 അതേസമയം കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ച സാഹചര്യത്തിൽ വൻ കോവിഡ് വാക്‌സിൻ ക്ഷാമമാണ് വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കണ്ട്വരുന്നത്. അതേസമയം കോവിഡ് കാലത്ത് ഒാക്സിജൻ (Oxygen Supply) വിതരണത്തിൽ ഇന്ത്യൻ റെയിൽവേ റെക്കോർഡിട്ടു. തിങ്കളാഴ്ത 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജനാണ് വിവിധയിടങ്ങളിലായി എത്തിച്ചത്. 


ALSO READ: covid oxygen supply: വിതരണത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ റെയിൽവേ, തിങ്കളാഴ്ച എത്തിച്ചത് 1,142 മെട്രിക് ടൺ ദ്രവീകൃത ഒാക്സിജൻ


ഒാക്സിജൻ വിതരണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു ദിനം ഇത്രയും അധികം ഓക്‌സിജൻ എത്തിക്കുന്നത്.മെയ് മാസം 14 സംസ്ഥാനങ്ങളിലാണ് റെയിൽവേ ഓക്‌സിജൻ എത്തിച്ചത്.  ഇതുവരെ 16,000 മെട്രിക് ടൺ ഒക്‌സിജനാണ് റെയിൽവേ വിതരണം ചെയ്തത്. കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1,118 ടൺ ഓക്‌സിജൻ വിതരണം ചെയ്തത്  മറ്റൊരു റെക്കോർഡും റെയിൽവേ സ്വന്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.