Mumbai : കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി Maharashtra സർക്കാർ. കേരളത്തിൽ നിന്ന് മഹരാഷ്ട്രയിലേക്ക് യാത്ര ചെയ്യുമ്പോൾ 72 മണിക്കൂറിന് മുമ്പെടുത്ത RT PCR COVID Negative Certificate നിർബന്ധമാക്കി.
COVID Negative ഫലം ഇല്ലാത്ത പക്ഷം മഹാരാഷ്ട്രയിൽ റെയിൽവെ സ്റ്റേഷനിലോ വിമാനത്താവളത്തിലോ ഇറങ്ങുന്ന യാത്രക്കാർ നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് (COVID Test) വിധേയരാകണമെന്ന് മഹരാഷ്ട്ര സർക്കാർ വ്യക്തമാക്കി. എയർപോർട്ടിലെ പരിശോധന ചെലവ് സ്വന്തം ചെലവിൽ തന്നെ നടത്തണമെന്നും റെയിൽവെ സ്റ്റേഷനിൽ എത്തുന്നവർക്ക് സർക്കാരിന്റ ആൻ്റി ബോഡി പരിശോധന നടത്തും.
കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മഹരാഷ്ട്ര സർക്കാർ ഈ തീരുമാനം എടുത്തത്. നേരത്തെ Delhi, ഗുജറാത്ത്, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മഹരാഷ്ട്ര സർക്കാർ നിയന്ത്രണം ഏപ്പെടുത്തിയിരുന്നു.
അതേമയം കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ഒരാഴ്ച രാജ്യത്ത് ഉണ്ടാകുന്ന കോവിഡ് കണക്കിൽ 71% കേസുകളും കേരളം മഹരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽ 50 ശതമാനത്തോളം കേരളത്തിൽ നിന്നുണ്ടാകുന്നതാണ്. ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്രം പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ALSO READ: Kerala ത്തിൽ Covid 19 രോഗികളുടെ എണ്ണം പെരുകാൻ കാരണമെന്ത്?
എന്നാൽ കേരളത്തിൽ കോവിഡ് (Kerala Covid Update) വ്യാപനം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് പരിശോധന ഉയർത്തിട്ടുണ്ട്. നേരത്തെ മുപ്പതിനായിരത്തിന് അര ലക്ഷത്തിനിടയിൽ നടത്തി കൊണ്ടിരുന്ന ടെസ്റ്റ് ഇപ്പോൾ അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയിലായി ഉയത്തിട്ടുണ്ട്. കഴിഞ്ഞ് ദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 5980 കോവിഡ് കേസുകളാണ്. നിലവിൽ കേരളത്തിൽ 64,346 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.