India Covid Update : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന; 22,431 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറുകളിൽ 318 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 22,431 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 18,833 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ 318 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്‌ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്. അതേസമയം രാജ്യത്ത് ആകെ 4,49,856 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് തുടർച്ചയായ 13 മത് ദിവസവും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 30000 ത്തിൽ താഴെയാണ്.
ALSO READ: പറന്നെത്തും ഇനി വാക്സിൻ, i-Drone പദ്ധതിക്ക് തുടക്കമായി
രാജ്യത്ത് ആകെ രോഗബാധയിച്ചവരിൽ 0.72 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കോവിഡ് ർഗമുക്തി നിരക്ക് 97.95 ശതമാനമാണ്. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനം മാത്രമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 12,616 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറുകളിൽ ആകെ 98,782 കോവിഡ് റെസ്റ്റുകളാണ് കേരളത്തിൽ നടത്തിയത്. തമിഴ്നാട്ടിൽ 1432 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 26,72,843 ആയി. കൂടാതെ 25 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ ഇന്നലത്തോടെ രാജ്യത്ത് ആകെ 92.60 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 40 ലേശം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...