New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,833 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്ത് 18,346 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കിയിരുന്നു ഇത്.
COVID19 | India reports 18,833 new cases in the last 24 hours; Active caseload stands at 2,46,687; lowest in 203 days, as per Ministry of Health and Family Welfare pic.twitter.com/DLPR1hh7T3
— ANI (@ANI) October 6, 2021
കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 278 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 1.34 ശതമാനമാണ്. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,46,687 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 203 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്ത് ഇന്നും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ (Kerala) തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വാൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 9735 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുകൂടാതെ 151 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാഹ്‌ദ സ്ഥിരീകരിച്ചത് 522 പേർക്ക് മാത്രമാണ്. കർണാടകയുടെ പ്രതിദിന കോവിഡ് രോഗബാധ നിരക്കിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഇതുകൂടാതെ കഴിയഞ്ഞ 24 മണിക്കൂറിൽ രോഗബാധയെ തുടർന്ന് 13 പേര് മരണപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച മുതൽ മൈസൂർ ദസറ ഉത്സവം ആരംഭിക്കുന്ന സാഹചര്യത്തിൽ ഉത്സവത്തിൽ പങ്കെടുക്കുന്ന ഓഫീസർമാർക്കും ജീവനക്കാർക്കും കലാകാരന്മാർക്കും കർണാടക സർക്കാർ നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടും കുറഞ്ഞത് ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ എങ്കിലും എടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...