New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത്  25,166 പേർക്ക് കൂടി കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 154 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രോഗബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം  3,69,846 ആണ്.കഴിഞ്ഞ 146 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ കോവിഡ് രോഗവിമുക്തി  നിരക്ക്  ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 97.51 ശതമാനമാണ്. ഇതുവരെ ആകെ 3,22,50,679 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 437 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.


ALSO READ : Schools Reopen: Covid Third Wave ഭീഷണിയെ അതിജീവിച്ച് ഉത്തര്‍ പ്രദേശ്‌, ബീഹാര്‍; നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു


രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,32,079 ആണ്. കഴിഞ്ഞ ൨൪ മണിക്കൂറുകളിൽ 36,830 പേർ രാജ്യത്ത് കോവിഡ് രോഗവിമുക്തി നേടുകയും ചെയ്‌തു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗവിമുക്തി നേടിയത് ആകെ 3,14,48,754 പേരാണ്.


തിങ്കളാഴ്ച രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  32,937 പേർക്കായിരുന്നു. 417 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ആയോഗ്യമന്ത്രലയം പുറത്ത് വിടുന്ന വിവരങ്ങൾ പ്രകാരം തിങ്കളാഴ്ച്ച അവരെ 54.58 വാക്‌സിൻ ഡോസുകൾ ഇന്ത്യയിൽ നൽകിക്കഴിഞ്ഞു.


ALSO READ : India COVID Update : രാജ്യത്ത് 36,083 പേർക്ക് കൂടി കോവിഡ് രോഗബാധ; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ


അതേസമയം ഡെൽറ്റ പ്ലസ് കോവിഡ് വകഭേദം മൂലമുള്ള രോഗബാധ വർധിച്ച് വരികെയാണ്, തിങ്കളാഴ്ച പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 76 പേർക്കാണ് ഡെൽറ്റ പ്ലസ് കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 10 പേർ 2 വക്സ്സിൻ ഡോസുകളും 12 പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.


ALSO READ : Covid Second Wave :കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി


കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 12,294 പേർക്കാണ് രോഗബാഡ്ജ സ്ഥിരീകരിച്ചത്. 142 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ ആകെ 18,743 പേരാണ് കേരളത്തിൽ രോഗബാധ തുടർന്ന് മരണപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.