Schools Reopen: Covid Third Wave ഭീഷണിയെ അതിജീവിച്ച് ഉത്തര്‍ പ്രദേശ്‌, ബീഹാര്‍; നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

ഒട്ടുമിക്ക സംസ്ഥാനങ്ങളും  കോവിഡ് രണ്ടാം തരംഗത്തില്‍നിന്നും  വിടുതല്‍ നേടിയതോടെ നിരവധി സംസ്ഥാനങ്ങളില്‍   സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തര്‍ പ്രദേശ്‌,  ബീഹാര്‍, രാജസ്ഥാന്‍,  ആന്ധ്രാപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറന്നു.  നീണ്ട ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്....!! 

ഒട്ടുമിക്ക സംസ്ഥാനങ്ങളും  കോവിഡ് രണ്ടാം തരംഗത്തില്‍നിന്നും  വിടുതല്‍ നേടിയതോടെ നിരവധി സംസ്ഥാനങ്ങളില്‍   സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തര്‍ പ്രദേശ്‌,  ബീഹാര്‍, രാജസ്ഥാന്‍,  ആന്ധ്രാപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറന്നു.  നീണ്ട ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്....!! 

അതേസമയം,  ആഗസ്റ്റ് 2 മുതല്‍ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്  തുടങ്ങിയ  സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ തുറന്നിരുന്നു.  

സ്കൂള്‍ തുറന്നുവെങ്കിലും കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ്  സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്  32,937 പുതിയ കോവിഡ് -19 കേസുകളും  417  മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.  ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കോവിഡ്  മൂന്നാം തരംഗ ഭീഷണി പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും സമയ ബന്ധിതമായി  വാക്സിനേഷന്‍  നടപ്പാക്കുന്നതിലൂടെ  കോവിഡ്  മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

1 /5

  ഉത്തർപ്രദേശിലെ സ്കൂളുകൾ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.   9 മുതൽ 12 വരെ ക്ലാസുകൾ 50% ഹാജരോടെ യാണ് തുറക്കുക. വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവും  കോവിഡ് -19 പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും സ്കൂള്‍ തുറന്ന്  ആദ്യ ദിവസം കാണാനിടയായി.  ഇന്നുമുതല്‍  9 മുതൽ 12 വരെയുള്ള  ക്ലാസുകളാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.  അതേസമയം 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

2 /5

ബീഹാറില്‍ 1 മുതലുള്ള ക്ലാസുകളാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ശന കോവിഡ്  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുരപ്പെടുവിച്ചിരിയ്ക്കുന്നത്‌.     വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും കൈ ശുചിത്വം പാലിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ് എന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഗസ്റ്റ് 7 മുതൽ  9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്കൂളില്‍ എത്തി പഠനം നടത്തുകയാണ്. 

3 /5

രാജസ്ഥാനിലും  സ്‌കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കും. ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ്  ആരംഭിക്കുക.  രണ്ടാം ഘട്ടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കും. 

4 /5

കോവിഡ് -19 കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ  ആന്ധ്രയിലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 

5 /5

ഉത്തരാഖണ്ഡ്  സര്‍ക്കാര്‍  ആഗസ്റ്റ്‌ 2 മുതല്‍ ,  9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്.  കോവിഡ് -19 പ്രോട്ടോക്കോള്‍  കർശനമായി പാലിക്കാൻ എല്ലാ സ്കൂളുകളോടും സര്‍ക്കാര്‍  ആവശ്യപ്പെട്ടിട്ടുണ്ട്, വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള അവസരത്തില്‍  രണ്ട് ഷിഫ്റ്റുകളിലായാണ്  ക്ലാസുകൾ പ്രവർത്തിക്കുന്നത്. പഞ്ചാബ്‌,  ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്‌ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

You May Like

Sponsored by Taboola