India Covid Update : രാജ്യത്തെ കോവിഡ് കേസുകൾ നാല് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; 31,443 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
രാജ്യത്ത് 2020 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 31,443 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം രാജ്യത്ത് 2020 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 1,481 മരണങ്ങൾ മാത്രം മധ്യപ്രദേശിൽ നിന്നാണ്.
രാജ്യത്ത് കോവിഡ് രോഗവിമുക്തി നിരക്ക് 97.28 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,31,315 ആണ്. കഴിഞ്ഞ 109 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
ALSO READ: Vaccination കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഐസിഎംആർ
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഐസിഎംആർ അറിയിച്ചിരുന്നു. തമിഴ്നാട് പൊലീസ് സേനയിൽ നിന്ന് കൊവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പൊലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
കൊറോണ വൈറസ് (Coronavirus) കേസുകൾ രാജ്യത്തുടനീളം നിലനിക്കുന്ന സാഹചര്യത്തിൽ ഹൈദരാബാദ് സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന മുതിർന്ന ഭൗതികശാസ്ത്രജ്ഞൻ കോവിഡ്19 ന്റെ മൂന്നാമത്തെ തരംഗം (3rd Wave of COVID-19) ജൂലൈ 4 മുതൽ ആരംഭിച്ചതായി ഭയപ്പെടുത്തുന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...