New Delhi : രാജ്യത്ത് 42 കോടി ജനങ്ങൾ കോവിഡ് വാക്‌സിൻ (Covid Vaccine) സ്വീകരിച്ച് കഴിഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 35,342 പേർക്കാണ് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്. 483 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ ആകെ 4.19 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറുകളിലും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. കേരളത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറുകളിൽ 12,818 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം സിക്ക വൈറസ് മൂലമുണ്ടാകുന്ന രോഗബാധയിലും സംസ്ഥാനത്ത് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 44 പേർക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 


ALSO READ: India COVID Update : രാജ്യത്ത് 41,383 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗബാധ കേരളത്തിൽ നിന്ന്


രാജ്യത്ത് (India) ഇതുവരെ  45,374 പേർക്ക് മുക്കോർമൈകോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ മൂലം ഏകദേശം  4,332 രോഗികൾ മരണപ്പെടുകയും ചെയ്തു. ആരോഗ്യം മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.


ALSO READ: Covid Second Wave: ഓക്‌സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് BJP വക്താവ് സമ്പിത് പാത്ര


രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 32 ദിവസങ്ങളായി 5 സത്യമനത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.14 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ഏകദേശം  4.05 ലക്ഷം പേരാണ്. ആകെ കോവിഡ് രോഗബാധിതരിൽ 1.30 ശതമാനം ആളുകൾ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.


ALSO READ: Kerala COVID Update : 17,000 കടന്ന് കേരളത്തിലെ കോവിഡ് കണക്ക് ഉയരുന്നു TPR 12 ശതമാനത്തിന് അരികിൽ


ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് ഏകദേശം 42 കോടി ജനങ്ങൾ കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. വ്യാഴാഴ്‌ച മാത്രം രാജ്യത്ത് ഏകദേശം  48.86 ലക്ഷം കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.