New Delhi: കോവിഡ് രണ്ടാം തരംഗത്തില്‍ (Covid Second Wave) ഓക്സിജന്‍റെ കുറവ് മൂലം ആരും മരിച്ചിട്ടില്ല എന്ന് BJP വക്താവ് സമ്പിത് പാത്ര. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം.
ഇന്നലെയാണ് പാര്‍ലമെന്‍റില്‍ കോവിഡ് മരണം സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. റിപ്പോട്ട് അനുസരിച്ച് ഒരു സംസ്ഥാനവും ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചതായി സൂചിപ്പിച്ചിട്ടില്ല എന്ന് BJP വക്താവ് Sampit Patra പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്‌ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
"കോവിഡ് (Covid-19) സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ അല്ല തയ്യാറാക്കുന്നത്. സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് എകീകരിയ്ക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനങ്ങളും എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങളും നൽകിയ കണക്ക് പ്രകാരം രാജ്യത്ത് ആരും തന്നെ ഓക്‌സിജൻ ലഭിക്കാതെ മരിച്ചിട്ടില്ല". സമ്പിത് പാത്ര വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കോവിഡ് രോഗികളുടെ മരണം കൊറോണ വൈറസ് മൂലമോ അല്ലെങ്കില്‍ മറ്റ് അസുഖങ്ങള്‍ മൂലമോ ആണ്. ഓക്സിജന്‍ ലഭിക്കാതെ മരിച്ചതായി ഒരു സംസ്ഥാനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് ഭരണ പങ്കാളിയായ മഹാരാഷ്ട്രയില്‍ നിന്നോ, കോണ്‍ഗ്രസ് ഭരിക്കുന്ന ഛ്ത്തീഗഡില്‍ നിന്നോ ഇത്തരത്തില്‍ ഓക്സിജന്‍റെ അഭാവം മൂലം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ജനങ്ങളെ കബളിപ്പിക്കുകയാണ്', സമ്പിത് പാത്ര പറഞ്ഞു.
കൂടാതെ, റിപ്പോര്‍ട്ട് അവതരിപ്പിച്ച വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണക്കറ്റ് വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. "കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കപടചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോവിഡ് സംബന്ധിച്ചും വാക്‌സിൻ വിതരണം സംബന്ധിച്ചും ഇത്തരത്തിൽ അഭ്യൂഹങ്ങൾ പരത്തിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വിറ്റർ ട്രോളായാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത്, സമ്പിത് പാത്ര പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...