New Delhi : രാജ്യത്ത് കോവിഡ് (Covid 19) പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ  42,625 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് രോഗബാധ മൂലം കഴിഞ്ഞ 24 മണിക്കൂറുകളിൽ മരണപ്പെട്ടത് 568 പേരാണ്. രാജ്യത്ത് ഇതുവരെ  ആകെ 4,25,757 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.



COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,10,353 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 36,668 പേർ കോവിഡ് രോഗവിമുക്തി നേടി. ഇതുവരെ ആകെ 3,17,69,132 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ തന്നെ 3,09,33,022 പേര് രോഗവിമുക്തി നേടുകയും ചെയ്‌തു.


ALSO READ: India COVID Update : രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി; 30,549 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


രാജ്യത്ത് ഇതുവരെ ആകെ 48,52,86,570 വാക്‌സിൻ ഡോസുകൾ (Vaccine) നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 62,53,741 വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. 23,676 പേർക്കാണ് കേരളത്തിൽ ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ: Schools Reopen: കനത്ത കോവിഡ് നിയന്ത്രണത്തില്‍ സ്കൂളുകള്‍ തുറന്ന് നിരവധി സംസ്ഥാനങ്ങള്‍


കേരളത്തിൽ (Kerala) ഇത് വരെ ആകെ  34.25 ലക്ഷം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ 118 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൂടി കേരളത്തിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 16,955 ആയി.


ALSO READ: കേരളത്തിൽ നിന്നുള്ളവർക്ക് RTPCR Test Negative certificate നിർബന്ധമാക്കി തമിഴ്നാടും


അതേസമയം തമിഴ്നാട്ടിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,908 പേർക്കാണ് 29 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ  4,869  പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.