India COVID Update : രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി; 30,549 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 4.04 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 10:29 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന കോവിഡ് കണക്കുകൾ.
  • കഴിഞ്ഞ ദിവസം 40,134 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസത്തേക്കാൾ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 4.04 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
India COVID Update : രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി; 30,549 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 30,549 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19)  സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന കോവിഡ് കണക്കുകൾ. കഴിഞ്ഞ ദിവസം  40,134  പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 4.04 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 38,887 പേർ കോവിഡ് രോഗവിമുക്തരാകുകയും ചെയ്‌തു.

ALSO READ: Schools Reopen: കനത്ത കോവിഡ് നിയന്ത്രണത്തില്‍ സ്കൂളുകള്‍ തുറന്ന് നിരവധി സംസ്ഥാനങ്ങള്‍

രാജ്യം  കോവിഡ് രണ്ടാം തരംഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ  നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.  

ALSO READ: India COVID Update : രാജ്യത്ത് കോവിഡ് കണക്ക് 40,000ത്തിന് മുകളിൽ, മരണം 422

അതേ സമയം രാജ്യം  കോവിഡ് രണ്ടാം തരംഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ  നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.  വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഘട്ടം ഘട്ടമായി  സ്കൂളുകൾ വീണ്ടും തുറക്കുന്നതിനായി  കോവിഡ് -19  മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: കേരളത്തിൽ നിന്നുള്ളവർക്ക് RTPCR Test Negative certificate നിർബന്ധമാക്കി തമിഴ്നാടും

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  (Uttar Pradesh ) കോവിഡിനെ  ശക്തമായി  നേരിട്ടു എന്നുവേണം പറയാന്‍.  കോവിഡ്  വ്യാപനം നിയന്ത്രിച്ച സംസ്ഥാനം ആഗസ്റ്റ് 16 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ സ്കൂളില്‍ ആരംഭിക്കാന്‍ അനുവാദം നല്‍കി.  ഒരേസമയം 50% കുട്ടികളാണ് സ്കൂളില്‍ എത്തി  പഠനം നടത്തുക.  കൂടാതെ, കോവിഡ്  പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News