Schools Reopen: കനത്ത കോവിഡ് നിയന്ത്രണത്തില്‍ സ്കൂളുകള്‍ തുറന്ന് നിരവധി സംസ്ഥാനങ്ങള്‍

രാജ്യം  കോവിഡ് രണ്ടാം തരംഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ  നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.  

രാജ്യം  കോവിഡ് രണ്ടാം തരംഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ  നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ക്ലാസുകള്‍ക്കായി  സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.  

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഘട്ടം ഘട്ടമായി  സ്കൂളുകൾ വീണ്ടും തുറക്കുന്നതിനായി  കോവിഡ് -19  മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 41,831 പുതിയ കോവിഡ് -19 കേസുകളും 541 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.  ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗതിനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് എന്നത്  ആശങ്കയ്ക്ക് ഇടയാക്കുന്ന വിഷയമാണ്‌ 

1 /5

ഉത്തരാഖണ്ഡ്  (Uttarakhand)  സര്‍ക്കാര്‍ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്. ആഗസ്റ്റ്‌ 2, തിങ്കളാഴ്ച മുതല്‍ ,  9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാനുള്ള അവസരം ഒരുക്കിയിരിയ്ക്കുകയാണ്. കോവിഡ് -19 പ്രോട്ടോക്കോള്‍  കർശനമായി പാലിക്കാൻ എല്ലാ സ്കൂളുകളോടും സര്‍ക്കാര്‍  ആവശ്യപ്പെട്ടിട്ടുണ്ട്, വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള അവസരത്തില്‍  രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ പ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെ അറിയിച്ചു.

2 /5

പഞ്ചാബിലും (Punjab) കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്‌ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്ക് മാസ്ക്  ധരിയ്ക്കുക, സാമൂഹിക  അകലം പാലിയ്ക്കുക,  കൈകള്‍ കൂടെക്കൂടെ  സാനിട്ടൈസ്  ചെയ്യുക  തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍  സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

3 /5

ഛത്തീസ്ഗഢ് (Chhattisgarh) സര്‍ക്കാര്‍   50%  ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട്  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കി.  നിലവില്‍  10, 12 ക്ലാസുകള്‍ക്കാണ്   സ്കൂളില്‍ ക്ലാസുകള്‍ ആരംഭിച്ചിരിയ്ക്കുന്നത്.  കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറവോ 1 ശതമാനമോ ആയ ജില്ലകളിൽ മാത്രമാണ്  സ്കൂളുകൾ വീണ്ടും തുറക്കാന്‍  അനുവാദം നല്‍കിയിരിയ്ക്കുന്നത്.

4 /5

ഹിമാചൽ പ്രദേശ് (Himachal Pradesh)  സർക്കാർ 10-12 ക്ലാസുകൾക്കുള്ള ക്ലാസുകള്‍ സ്കൂളില്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. സ്കൂൾ സമയങ്ങളിൽ കോവിഡ് -19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 

5 /5

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  (Uttar Pradesh ) കോവിഡിനെ  ശക്തമായി  നേരിട്ടു എന്നുവേണം പറയാന്‍.  കോവിഡ്  വ്യാപനം നിയന്ത്രിച്ച സംസ്ഥാനം ആഗസ്റ്റ് 16 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ സ്കൂളില്‍ ആരംഭിക്കാന്‍ അനുവാദം നല്‍കി.  ഒരേസമയം 50% കുട്ടികളാണ് സ്കൂളില്‍ എത്തി  പഠനം നടത്തുക.  കൂടാതെ, കോവിഡ്  പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola