India COVID Update : രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധന; 44,643 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം വർധനവാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് കണക്കുകളിൽ ഉണ്ടായിരിക്കുന്നത്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,643 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം വർധനവാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് കണക്കുകളിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 464 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌ത.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 41,096 പേർ കോവിഡ് രോഗവിമുക്തി നേടി. രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 4,14,159 പേരാണ്. ഇതുവരെ രാജ്യത്ത് 3,10,15,844 പേർ കോവിഡ് രോഗവിമുക്തി നേടിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് പുരഗമിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 49,53,27,595 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.
ALSO READ: Covishield Vaccine ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് ഏറ്റവും കൂടുതൽ ആശങ്കയായി കൊണ്ടിരിക്കുന്നത് കേരളത്തിലെ കോവിഡ് സാഹചര്യമാണ്. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ തന്നെയാണ്. ഇന്നലെ മാത്രം കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 22,040 പേർക്കാണ്. 117 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. അതെ സമയം തന്നെ രോഗവിമുക്തിയുടെ നിരക്ക് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറുകളിലെ രോഗവിമുക്തി നിരക്ക് 97.36 ശതമാനമാണ്.
ALSO READ: Vaccine Certificate: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമാക്കില്ല
ആന്ധ്രാപ്രദേശ് 2,145, തമിഴ്നാട് 1,997, കർണാടക 1785 എന്നിങ്ങനെയാണ് സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കോവിഡ് കണക്കുകൾ. തെലങ്കാനയിൽ ആകെ 582 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 9,026 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...