തിരുവനന്തപുരം: കടകളിൽ എത്തുന്നവരുടെ കയ്യിൽ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ലയെന്ന് റിപ്പോർട്ട്.
അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ (Covid Restrictions) ശക്തമായ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്.
Also Read: Covid restrictions പ്രായോഗികമല്ല; ആർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്
കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും കർശനമാക്കിയില്ലയെങ്കിലും സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ് തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്.
രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ ഇതൊരു വെല്ലുവിളിതന്നെയാണ്. ശരിക്കും പറഞ്ഞാൽ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ സർക്കാർ പരാജയത്തിലേക്ക് നീങ്ങുകയാണ് ന്നുവേണം പറയാൻ.
Also Read: Covid Vaccine: സംസ്ഥാനത്തിന് 3.61 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ്
വീടിന്റെ പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, പരിശോധനാഫലം, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കരുതെന്ന് വിദഗ്ദരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ അൺലോക്ക് മാർഗനിർദേശങ്ങളിൽ എതിർപ്പുകളുണ്ടെങ്കിലും ഈ ഉത്തരവിൽ മാറ്റമുണ്ടാക്കില്ലയെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
കൊവിഡ് അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിലെ ആശയക്കുഴപ്പം പ്രതിപക്ഷം ഇന്നും നിയസഭയിൽ ഉയർത്തുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ഇളവുകൾ തേടിയുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...