Covishield Vaccine ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 09:20 PM IST
  • കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ
  • ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും
  • ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് എന്‍.ടി.എ.ജി.ഐ അറിയിച്ചു
  • അടുത്തയാഴ്ചയാണ് എന്‍.ടി.എ.ജി.ഐ യോഗം ചേരാനിരിക്കുന്നത്
Covishield Vaccine ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ (Covishield) രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ (Central government) ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍(എന്‍.ടി.എ.ജി.ഐ.) അറിയിച്ചു. അടുത്തയാഴ്ചയാണ് എന്‍.ടി.എ.ജി.ഐ. യോഗം ചേരാനിരിക്കുന്നത്.

ALSO READ: Covid Death Information Portal:കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍

വ്യത്യസ്ത മേഖലകളില്‍നിന്നുള്ള വ്യത്യസ്ത പ്രായത്തില്‍പ്പെട്ടവരില്‍, വാക്‌സിനുകളുടെ (Vaccine) ഫലത്തെയും ഡോസുകള്‍ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ടി.എ.ജി.ഐ. ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞു. 45നും അതിനു മുകളിലും പ്രായമുള്ളവരുടെ കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കൈക്കൊണ്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഷീല്‍ഡിന്റെ ഒരു ഡോസിനു പോലും മികച്ച പ്രതിരോധശേഷിയുണ്ടെന്ന് (Immunity) പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ ആരംഭിച്ച സമയത്ത്, കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് ആഴ്ചയായിരുന്നു. പിന്നീട് അത് 4-8 ആഴ്ചയായി. തുടര്‍ന്ന് 12-14 ആഴ്ചയായും ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News