ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 14,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  443 മരണങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ആകെ കണക്കിൽ 8538 മരണങ്ങളും കേരളത്തിലാണെന്നുള്ളതാണ് ഭീകരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,762 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 1,67,695 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നത്തെ കണക്കുകളിൽ ഏതാണ്ട് 10 ശതമാനത്തോളം കുറവുണ്ട്. രോഗമുക്തി നിരക്ക് നിലവിൽ 98.18 ശതമാനത്തിലേക്ക് എത്തി നിൽക്കുന്നത് ശുഭ സൂചനയാണ്. നിലവിൽ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,35,67,367 ആണ്.


ALSO READ : India COVID Update : കേരളം കോവിഡ് മരണങ്ങളുടെ കണക്ക് പുതുക്കി, രാജ്യത്തെ കോവിഡ് മരണങ്ങളിൽ വർധന; 666 പേർ കൂടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു



ഏഴ് മാസത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം. മൊത്തം ശരാശരിയിൽ 0.49 ശതമാനം മാത്രമെയുള്ളു ഇത്.


ALSO READ :  India COVID Update: രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് രോഗബാധ; 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് ഇന്ത്യ


രാജ്യത്തെ 100 കോടി വാക്സിനേഷൻ എല്ലാം കൊണ്ടും  അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. മരണ നിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ ഒരു പരിധിവരെ ഇതിലൂടെ ആയിട്ടുണ്ടെന്നതാണ് വിലയിരുത്തുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.