ന്യൂഡൽഹി: ആശങ്ക സൃഷ്ടിച്ച് കോവിഡ് കേസുകൾ രാജ്യത്ത് 6000 കടന്നു.  ഇതോടെ കോവിഡ് കേസുകളുടെ ആകെ എണ്ണം  25,587  ആയി. 13 ശതമാനത്തിൻറെ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 5,335 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 6,000 കടന്നത്. ഇന്ന് 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 5,30,943 ആയി ഉയർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിൽ നിന്ന് മൂന്ന്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും, ഡൽഹി, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവുമാണ് മരണ സംഖ്യ. കേരളത്തിൽ നിന്നും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Also Read: Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ


രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 3.39 ശതമാനമാണ്.ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധയുടെ 0.06 ശതമാനമാണ്. രോഗ മുക്തി നേടുന്നവരുടെ കണക്ക്  98.75 ശതമാനമായി  ഉയർന്നിട്ടുണ്ട്.


കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 4.47 കോടിയാണ് (4,47,45,104) റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ. അതേസമയം കോവിഡിനെ നേരിടാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. ഐസിയു കിടക്കകൾ, ഓക്സിജൻ വിതരണം, മറ്റ് നിർണായക പരിചരണ ക്രമീകരണങ്ങൾ എന്നിവ നിലവിലുണ്ടെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ