India Covid Updates: ആശ്വാസ കാലത്തിന് തുടക്കം, രാജ്യത്ത് കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിൽ താഴെയായി
നിലവിൽ ചികിത്സയിലുള്ള 55 ശതമാനം രോഗികളും കേരളത്തിലെന്നതാണ് ഏറ്റവും വലിയ ആശങ്ക
Newdelhi: ശുഭ സൂചനകൾ നൽകി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. മൂന്ന് ലക്ഷത്തിലും താഴെ കോവിഡ് രോഗികളാണ് ഇനി ചികിത്സയിലുള്ളത്. ഇത് വരെ നോക്കിയാൽ കഴിഞ്ഞ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.
നിലവിൽ ചികിത്സയിലുള്ള 55 ശതമാനം രോഗികളും കേരളത്തിലെന്നതാണ് ഏറ്റവും വലിയ ആശങ്ക. ഇന്ത്യയിൽ പ്രതിദിന കേസുകൾ ഇപ്പോൾ ഇരുപതിനായിരത്തിന് താഴെയാണ്. അതേസമയം ഇന്നലെ മാത്രം കേരളത്തില്‍ 11,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ALSO READ: India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 29,616 കേസുകൾ
നിലവില്‍ കേരളത്തിൽ ചികിത്സയിലുള്ള 1,57,158 കേസുകളാണ് ഇതിൽ തന്നെയും ഏതാണ്ട് 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളതെന്നാണ് കേരള ആരോഗ്യവകുപ്പിൻ്റെ കണക്ക്.
അതേസമയം കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,45,37,535), 39.7 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,06,22,133) നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,84,880).45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 58 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...