India COVID Update : പിടിച്ച് നിർത്താനാവാത്തെ രാജ്യത്തെ കോവിഡ് രോഗബാധ; 90,928 പേർക്ക് കൂടി രോഗബാധ, രോഗബാധിതരുടെ എണ്ണത്തിൽ 56.5% വർധന
നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. അതേസമയം വീക്കിലി പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്.
New Delhi : രാജ്യത്ത് കോവിഡ് രോഗബാധ (Covid 19) വീണ്ടും പടർന്ന് പിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 90,928 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 56.5% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 58,097 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. അതേസമയം വീക്കിലി പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. അതേസമയം കോവിഡ് രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗവിമുക്തി നേടിയത് 19,206 പേരാണ്.
രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത് 3,43,41,009 പേരാണ്. ആകെ കോവിഡ് രോഗബാധിതരിൽ 0.81 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 2,14,004 ആണ്.
ALSO READ: Tamil Nadu COVID Restrictions | തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
കോവിഡ് രോഗബാധ വൻതോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിരവധിസംസ്ഥാനങ്ങൾ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 148.67 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
അതേസമയം കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 325 പേരാണ്. ഇതിൽ 258 മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 29 മരങ്ങളാണ് കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 229 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,895 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...