India Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 2.4 ലക്ഷം കൊവിഡ് കേസുകൾ; മരണം 3,741
3,55,102 പേർ കൂടി രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 3,741 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൂടി കൊവിഡ് (Covid) സ്ഥിരീകരിച്ചു. 3,55,102 പേർ കൂടി രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 3,741 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് (Health Department) വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തരായത്. 2,99,266 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
28,05,399 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികൾ കൂടുതലുള്ളത്. തമിഴ്നാട്ടിലും കർണാടകയിലും കൊവിഡ് മരണ നിരക്കിലും (Covid Death Rate) വർധനവാണ് ഉള്ളത്. അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയിലും കൊവിഡ് കേസുകൾ കുറഞ്ഞ് വരികയാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളും കുറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ALSO READ: Covid Second Wave: കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത് 420 ഡോക്ടർമാർ; 100 പേർ ഡൽഹിയിൽ നിന്ന്
അതേസമയം, ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയിൽ കർശന മുന്നറിയിപ്പുകളുമായി കേന്ദ്ര സർക്കാരിന്റെ ആരോഗ്യസമിതി രംഗത്തെത്തി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും സമിതി അധ്യക്ഷൻ ഡോ. ഗുലേറിയ അറിയിച്ചു. ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളിൽ നിന്നും വലിയ വീഴ്ചയുണ്ടാകുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തൽ.
വാക്സിനേഷൻ നടപടികളെ കൂടുതൽ കാര്യക്ഷമമാക്കാൻ വീടുകൾ തോറും വാക്സിനേഷൻ എന്ന നിർദേശം കേന്ദ്രസർക്കാർ തള്ളി. സാങ്കേതികവും ശാസ്ത്രീയവുമായ കാരണങ്ങളാൽ ഇതിന് സാധിക്കില്ലെന്ന് പികെ മിശ്രയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. രാജ്യത്ത് ഇതുവരെ 19 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...