ന്യൂ‍ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ് (Covid-19) ബാധിച്ചതായി സ്ഥിരീകരിച്ചു. 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണിത് (Test positivity). ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,94,39,989 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

3,303 മരണം കൂടി കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,384 ആയി. 1,32,062 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ ആകെ രോ​ഗമുക്തരായവർ 2,80,43,446 ആയി.


ALSO READ: Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം


10,26,159 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 25,31,95,048 പേർ വാക്സിൻ സ്വീകരിച്ചായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Central health ministry) വ്യക്തമാക്കി. തുടർച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെയായി തുടരുന്നത് ആശ്വാസകരമാണ്.


അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും. കഴിഞ്ഞ ആഴ്ച മാളുകൾ തുറന്ന് പ്രവർത്തിക്കാനും ഡൽഹി മെട്രോ സർവീസ് നടത്താനും ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. അടുത്ത ദിവസം മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര വിപണികളും തുറക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.


ALSO READ: Black Fungus ബാധയുടെ മരുന്നുകൾക്ക് നികുതി നിർത്തലാക്കി; കോവിഡ് വാക്‌സിനുകൾക്ക് 5 ശതമാനം ജിഎസ്ടി തുടരും


കൊവിഡ് മൂന്നാംതരം​ഗം (Covid third wave) കുട്ടികളെ ബാധിക്കാൻ ഇടയില്ലെന്ന പഠന റിപ്പോർട്ടും ആശ്വാസകരമാണ്. ലാ​ന്‍​സെ​റ്റ്​ കോ​വി​ഡ്​ ക​മീ​ഷ​ന്‍ ഇ​ന്ത്യ ടാ​സ്​​ക്​ ​ഫോ​ഴ്​​സ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​  പുതിയ വിവരങ്ങൾ. എല്ലായിടത്തും ഉള്ള വിധം മാത്രമായിരിക്കും രോഗ പടരുന്നത്.


കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായ 2600 കുട്ടികളിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. സ്വകാര്യ,പൊതുമേഖലകളിൽ നിന്നായി 10 ആശുപത്രികളിലെ വിവരങ്ങൾ ഇതിനായി എടുത്തു. ആശുപത്രികളിൽ ചികിത്സക്കെത്തിയ കുട്ടികളിൽ വളരെ കുറച്ച് ശതമാനം പേരിൽ മാത്രമെ രോഗം മൂർച്ഛിച്ചിട്ടുള്ളു.


ALSO READ: Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം


കോവിഡ് രോ​ഗ​ബാ​ധി​ത​രാ​യ ഒരു ല​ക്ഷം കു​ട്ടി​ക​ളി​​ല്‍ 500 പേ​രെ മാ​ത്ര​മാണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​ വന്നത്​. ഇ​തി​ല്‍ ര​ണ്ടു ശ​ത​മാ​നം മാ​ത്ര​മാ​ണ്​ മരിച്ചതെന്നും സം​ഘാം​ഗ​മാ​യ ഓ​ള്‍ ഇ​ന്ത്യ ഇ​​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓഫ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ ഡോ​ക്​​ട​ര്‍ സു​ശീ​ല്‍ കെ. ​ക​ബ്ര വ്യ​ക്ത​മാ​ക്കു​ന്നു. ആ​സ്​​ത​മ, പൊ​ണ്ണ​ത്ത​ടി, മ​റ്റ്​ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ക​രാ​ര്‍ എ​ന്നി​വ​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം വ​ര്‍​ധി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.