India covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 4,002 കൊവിഡ് മരണം, 84,332 പുതിയ കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതിൽ 2,213 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 10:41 AM IST
  • 2,79,11,384 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിൽ നിന്ന് രോ​ഗമുക്തരായത്
  • മരണസംഖ്യ 3,67,081 ആയി
  • 10,80,690 സജീവ കേസുകളാണ് രാജ്യത്തുള്ളത്
  • ഇതുവരെ 24,96,00,304 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
India covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 4,002 കൊവിഡ് മരണം, 84,332 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 4,002 കൊവിഡ് മരണങ്ങൾ (Covid death) റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 84,332 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. 1,21,311 പേർ രോ​ഗമുക്തരായി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ (Total covid cases) എണ്ണം 2,93,59,155 ആയി ഉയർന്നു.

2,79,11,384 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിൽ നിന്ന് രോ​ഗമുക്തരായത്. മരണസംഖ്യ 3,67,081 ആയി. 10,80,690 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 24,96,00,304 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ALSO READ: Vaccine ഇടവേള വര്‍ദ്ധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും, മുന്നറിയിപ്പുമായി Dr. Anthony Fauci

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതിൽ 2,213 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ (Maharashtra) നിന്നാണ്. 11,766 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ 15,759 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 14,233, കർണാടകയിൽ 8,249 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് രണ്ടാം തരം​ഗത്തിൽ 719 ഡോക്ടർമാരാണ് ഇതുവരെ മരിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. ബിഹാറിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 111 ഡോക്ടർമാരാണ് ബിഹാറിൽ മരിച്ചതായി റിപ്പോർട്ടുള്ളത്.

ALSO READ: Cocid Vaccine: കേരളത്തിൽ ഒന്നാം ഡോസ് വാക്സിനെടുത്തത് 25 ശതമാനം പേർ

കേരളത്തിൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കൊവിഡ് 19 വാക്‌സിൻ (Covid vaccine) നൽകിയതായി ആരോഗ്യ  വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,09,61,670 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി.

സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉൾപ്പെടെ ആകെ 96,29,330 ഡോസ് വാക്‌സിൻ കേന്ദ്രം നൽകിയതാണ്. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News