ന്യൂഡൽഹി: ലോകം വീണ്ടും കോവിഡ് ഭീഷണിയിലായതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകുന്നുണ്ട്. രാജ്യത്ത് ജാ​ഗ്രത കൂട്ടുന്നതിന്റെ ഭാ​ഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നേരത്തെ മുതൽ പരിശേധന നടത്തിയിരുന്നു. ഇതിൽ ഇതുവരെ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ന്യൂയോർക്കിൽ കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോൺ വകഭേദമായ 'XXB.1.5' ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 41% 'XXB.1.5' ആണ്.


Also Read: LPG price hike: പുതുവർഷത്തിൽ ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു


 


ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ നടപ്പാക്കാനാണ് നിർദ്ദേശം. വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിച്ചുവരികയാണ്. അന്തരാഷ്ട്ര യാത്രക്കാർക്കായി തെർമൽ സ്ക്രീനിംഗിനും 2% റാൻഡം സാമ്പിളിംഗും നടപ്പാക്കുന്നുണ്ട്. പോസിറ്റീവ് സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയ വേരിയൻറ് BQ, XBB എന്നിവയേക്കാൾ കൂടുതൽ പ്രതിരോധശേഷിയുള്ളതും അണുബാധയ്ക്ക് സാധ്യതയുള്ളതുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.