LPG price hike: പുതുവർഷത്തിൽ ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

LPG price hike: ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ​ഗാർഹിക എൽപിജി സിലിണ്ടർ നിലവിലുള്ള അതേ നിരക്കിൽ ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 1, 2023, 09:59 AM IST
  • ഒഎംസികൾ ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർധിപ്പിച്ചത്
  • ഇത് ​ഗാർഹിക എൽപിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയർത്തി
  • 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്
LPG price hike: പുതുവർഷത്തിൽ ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂഡൽഹി: 2023 പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ (ഓയിൽ മാ‍‍ർക്കറ്റിങ് കമ്പനി). വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ​ഗാർഹിക എൽപിജി സിലിണ്ടർ നിലവിലുള്ള അതേ നിരക്കിൽ ലഭിക്കും.

വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്പനികൾ (ഒഎംസി) 2023 ജനുവരി ഒന്ന് മുതൽ 25 രൂപ വരെയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും. ഇത് ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാത്തതിനാൽ ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

വിവിധ ന​ഗരങ്ങളിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്

ഡൽഹി- 1768 രൂപ
മുംബൈ- 1721 രൂപ
കൊൽക്കത്ത- 1870 രൂപ
ചെന്നൈ- 1917 രൂപ

വിവിധ ന​ഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില

ഡൽഹി- 1053 രൂപ
മുംബൈ- 1052.5 രൂപ
കൊൽക്കത്ത- 1079 രൂപ
ചെന്നൈ- 1068.5 രൂപ

ഒഎംസികൾ ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർധിപ്പിച്ചത്. ഇത് ​ഗാർഹിക എൽപിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയർത്തി. 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്. 2022 മാർച്ചിൽ ആദ്യം 50 രൂപ വർധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വർധിപ്പിച്ചു. പിന്നീട് മെയ് മാസത്തിൽ 3.50 രൂപ ഉയർത്തി. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News