New Delhi: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,68,912 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 7 ദിസങ്ങൾക്കുള്ളിൽ ആറാമത്തെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അത് മാത്രമല്ല 904 പേര് കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1,70,179 ആയി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒന്നര ലക്ഷം കടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ളത്.  ഇന്ത്യയുടെ (India) ആകെ കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്ര , കർണാടക, കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഉള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 51.23 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.


ALSO READ: Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു


മഹാരാഷ്ട്രയിൽ (Maharashtra) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,294 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൂടാതെ 349 പേര് കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ഒറ്റ ദിവസം കൊണ്ട് കോവിഡ് രോഗബാധ വൻ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,774 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 48 പേരാണ് ഡൽഹിയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.


ALSO READ:  Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?


രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ വൻ വിപത്തിലേക്ക് കടക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് ഭക്തരാണ് കുംഭ മേളയ്ക്കായി എത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിൽ പരം ആളുകളാണ് കുംഭ മേളയ്‌ക്കെത്തിയത്. ഇവരിൽ ആരൊക്കെ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും വ്യക്തമല്ല. കുംഭമേള ഇന്ത്യയെ വീണ്ടും ഒരു ദുരന്തത്തിൽ  കൊണ്ടെത്തിക്കാനുള്ള സാധ്യതയും ചെറുതല്ല.


ALSO READ: Covid Second wave: പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം? മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?


കോവിഡ് പ്രതിദിന കണക്കുകൾ സമാന രീതിയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒരു ലോക്ക്ഡൗൺ കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഹാരാഷ്ട്രയിൽ ഉടൻ തന്നെ ലോക്ക്ഡൗൺ കൊണ്ട് വരാനുള്ള സാധ്യതയും ഉണ്ട്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല . കോവിഡ് പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരത്തോട് അടുത്തതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ചതും വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.