Covid Second wave: പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം? മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

ഏഴു ദിവസത്തിൽ കൂടുതൽ കേരളത്തിൽ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 04:20 PM IST
  • നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം
  • ഏഴ് ദിവസത്തിനുള്ളിൽ തിരികെ പോകുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ല
  • എല്ലാദിവസവും പോലീസ് പരിശോധനകളും സാമൂഹിക അകലം പാലിക്കലും
Covid Second wave: പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം? മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

തിരുവനന്തപുരം: കോവിഡ് കേസുകൾ (Covid) വർധിച്ചതോടെ സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാദിവസവും പോലീസ് പരിശോധനകളും  സാമൂഹിക അകലം പാലിക്കലും അടക്കം നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്.

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി (Chief Secratary) ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന വാർത്ത ചില മാധ്യമങ്ങളിൽ പുതിയ തീരുമാനം എന്ന രീതിയിൽ വന്നിരുന്നു എന്നാൽ ഇത് ഒരാഴ്ത തന്നെയാണെന്നും മാറ്റമില്ലെന്നും. ചീഫ് സെക്രട്ടറി അറിയിച്ചു.

Also ReadMansoor Murder Case: പ്രതികളെക്കുറിച്ച് സൂചനയില്ല; ക്രൈംബ്രാഞ്ച് അന്വേഷം ഇന്ന് ആരംഭിക്കും

നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ (Kerala) നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.

ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

അതേസമയം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ പലതും വ്യാജമായി പ്രചരിക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും ആരോഗ്യ വകുപ്പും ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News