ന്യൂഡൽഹി: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകളെ വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മരണങ്ങള്‍ കണക്കാക്കിയ രീതിയെക്കുറിച്ച് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകള്‍ പുറത്തുവിട്ടതെന്നും  കോവിഡ് മരണങ്ങള്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാതെ പ്രശാന്ത് കിഷോർ...ബിഹാറിൽ ചുവടുറപ്പിക്കാൻ നീക്കം


ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തപ്പെട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദം കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് 14.9 ദശലക്ഷം ആളുകൾ കോവിഡ്19 മൂലം മരണപ്പെട്ടുവെന്നും ഇന്ത്യയിൽ 4.7 ലക്ഷം ആളുകൾ കോവിഡ് കാരണം മരണപ്പെട്ടുവെന്നാണ്.  ഇത്
ഔദ്യോഗിക കണക്കിൽ ഉള്ളതിന്റെ ഒൻപത് ഇരട്ടിയിൽ കൂടുതലാണ്. മാത്രമല്ല ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.


Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..! 


 


ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കിൽ കോവിഡ് ബാധിച്ച് 2020 ജനുവരി മുതൽ 2021 ഡിസംബർ വരെ നടന്ന മരണങ്ങളാണ് പുനരവലോകനം നടത്തിയത്. കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുൻപുള്ള കാലത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് വിദഗ്ധ സംഘം പുതിയ കണക്ക് തയാറാക്കിയത്.  ഈ റിപ്പോർട്ടിനെയാണ് ഇന്ത്യ ശക്തമായി എതിർത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.