പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാതെ പ്രശാന്ത് കിഷോർ...ബിഹാറിൽ ചുവടുറപ്പിക്കാൻ നീക്കം

ഒക്ടോബർ മൂന്നു മുതൽ ബിഹാറിൽ 3,000 കിലോമീറ്റർ പദയാത്ര നടത്തും

Written by - Zee Malayalam News Desk | Last Updated : May 5, 2022, 02:31 PM IST
  • 3–4 വർഷം ആളുകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും പ്രശാന്ത് കിഷോർ
  • ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യത തള്ളിയാണ് പ്രശാന്ത് കിഷോർ രംഗത്തെത്തിയത്
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാതെ പ്രശാന്ത് കിഷോർ...ബിഹാറിൽ ചുവടുറപ്പിക്കാൻ നീക്കം

ബിഹാർ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാതെ ബിഹാറിൽ ചുവടുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോർ. സ്വന്തമായി പാർട്ടി പ്രഖ്യാപനം ഉടനുണ്ടാവുമെന്ന സൂചനകൾക്കിടെയാണ് പ്രശാന്ത് കിഷോർ ഇന്ന്  മാധ്യമങ്ങളെ കണ്ടത്. എന്നാൽ ബിഹാറിന്റെ മാറ്റമാണ് തന്റെ ആവശ്യമെന്നും പുതിയ ആശയങ്ങൾക്കെ ബിഹാറിനെ നയിക്കാനാകൂ എന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ഈ വർഷം ഒക്ടോബർ മൂന്നു മുതൽ ബിഹാറിൽ 3,000 കിലോമീറ്റർ പദയാത്ര നടത്തും. സെപ്റ്റംബർ വരെ ജനസുരാജ് ക്യാംപെയിൻ നടത്തും. വരുന്ന 3–4 വർഷം ആളുകളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിനാണ്  ഇപ്പോൾ  പ്രാധാന്യം നൽകുന്നതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിന്റെ വികസനത്തെക്കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്യും. വികസനം എന്തെന്ന് ജനങ്ങൾ അറിഞ്ഞില്ലെന്നും, ലാലു പ്രസാദും നിതീഷ് കുമാറും ഭരിച്ചിട്ട് കാര്യമുണ്ടായില്ലെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു. 

PRASANTH

നിലവിലെ സാഹചര്യത്തിൽ ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യത തള്ളിയാണ് പ്രശാന്ത് കിഷോർ രംഗത്തെത്തിയത്. അടുത്ത നാല് മാസം ജനങ്ങളുമായി സംവാദിക്കും.  സമീപ ഭാവിയിൽ ബിഹാറിൽ തിരഞ്ഞെടുപ്പ്  ഇല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിലേക്ക്  കടക്കുന്നില്ലെന്ന്  പ്രശാന്ത് കിഷോർ അറിയിച്ചത്. കൂടുതൽ ആളുകളിലേക്ക് തന്‍റെ ആശയം എത്തുന്നതിനായാണ് പദയാത്ര വിഭാവനം ചെയ്യുന്നത്.  ബിഹാറിൽ തന്നെയാവും തന്റെ പുതിയ രാഷ്ട്രീയ നീക്കമെന്ന് പ്രശാന്ത് കിഷോർ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ചേരാനില്ലെന്ന് അറിയിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് പ്രശാന്തിന്‍റെ നിർണായക രാഷ്ട്രീയ നീക്കം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News