ആശങ്കയേറുന്നു.... കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്!!
ഇന്ത്യയില്‍ 4,109,476 പേര്‍ക്കാണ് നിലവില്‍ രോഗ ബാധയുള്ളതെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പറയുന്നത്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെന്ന് റിപ്പോര്‍ട്ട്. ബ്രസീലിനെ പിന്നിലാക്കിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 4,109,476 പേര്‍ക്കാണ് നിലവില്‍ രോഗ ബാധയുള്ളതെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പറയുന്നത്.
കൊവാക്സിന്‍ മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം; അനുമതി നല്‍കി കേന്ദ്രം, പ്രതീക്ഷയോടെ രാജ്യം!
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്. 6,410,295 പേര്‍ക്കാണ് അമേരിക്കയില്‍ രോഗബാധയുള്ളത്. 4,093,586 രോഗികളാണ് ബ്രസീലിലുള്ളത്. 1,020,3120 രോഗികളുള്ള റഷ്യയാണ് നാലാം സ്ഥാനത്ത്.
കൊറോണ കാലത്തെ 'ചിന്ത'; അന്താരാഷ്‌ട്ര അംഗീകാരം നേടി കെകെ ശൈലജ
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. 26,954,190 കൊറോണ രോഗികളാണ് ലോകത്താകമാനമുള്ളത്. 8,81,406 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 19,045.491 പേര്‍ രോഗമുക്തി നേടി.