തിരുവനന്തപുരം: ലോകത്തെ മികച്ച 'ചിന്തകരാ'യ അന്‍പത് പേരുടെ പട്ടികയില്‍ ഒന്നാമതെത്തി കേരള ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ (KK Shailaja). ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്റ്റ് എന്ന മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ശൈലജ ടീച്ചര്‍ ഒന്നാമതെത്തിയത്.
''വീട്ടിലിരുന്ന് ഡോക്ടറെ കാണാം''; പദ്ധതി വന്‍ വിജയം, ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്
കൊറോണ വൈറസ് (Corona Virus) മഹാമാരിയുടെ കാലത്തെ ചിന്തകളെ പ്രായോഗിക തലത്തിലെത്തിച്ച 50 പേരുടെ പട്ടികയാണ് പ്രോസ്പെക്റ്റ് തയാറാക്കിയത്. ന്യൂസിലാന്‍ഡ് (Newzealand) പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ പിന്തള്ളിയാണ് ശൈലജ ടീച്ചര്‍ ഒന്നാമതെത്തിയത്. വോട്ടെടുപ്പിലൂടെയാണ് അന്‍പത൦ഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക തയാറാക്കിയത്.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ലെന്നാ, പിന്നെയാ കൊറോണ!!
മുന്‍പ് നിപ്പ വൈറസി(Nipah Virus)നെതിരെയും ഇപ്പോള്‍ കൊറോണ വൈറസിനെതിരെയും ശൈലജ ടീച്ചര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാഗസിന്‍ വിശദമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അനുഭാവിയായ ആരോഗ്യമന്ത്രിയെ മലയാളികള്‍ ടീച്ചറമ്മ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു....
വരാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ ശൈലജയുടെ നടപടികള്‍ക്കാകുമെന്നും നിപ്പ വൈറസ് കാലത്തെ ശൈലജയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ലേഖനത്തില്‍ പറയുന്നു.