ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസുകൾ (Flight Services) പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡൽഹിയിൽ നിന്ന് ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സർവീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്. മെയ് മാസം 21ന് ശേഷം ഇസ്രയേൽ (Israel) വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. മെയ് 21ന് മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ്. 72 മണിക്കൂർ മുൻപുള്ള കൊവിഡ് ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് യാത്രക്കാർ നിർബന്ധമായും കരുതണം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ (V Muraleedaran) അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികൾ നൽകിയിരുന്നതായും മന്ത്രി (Minister) പറഞ്ഞു.


ALSO READ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി യുഎഇ; പ്രവാസികൾക്ക് തിരിച്ചടി


അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് യുഎഇ നീട്ടി. ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് യുഎഇയിലേക്ക് യുഎഇ അധികൃതർ വ്യക്തമാക്കി. 14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നും യുഎഇയിലേക്ക് യാത്രചെയ്യാനും ആകില്ല. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും നിയന്ത്രണം ഏർപ്പെടുത്തിയത്.


യുഎഇ സ്വദേശികൾക്കും യുഎഇയിലെ ​ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോ​ഗസ്ഥർക്കുമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്നവർ കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.