Covid India Update:രോഗികളുടെ എണ്ണം താഴേക്ക്, 24 മണിക്കൂറിൽ 1,34,154 രോഗികൾ മാത്രം
രാജ്യത്ത് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരെ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂഡൽഹി: ആശ്വാസമേകി കോവിഡ് (Covid19) കണക്കുകൾ താഴേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,154 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,84,41,986 ആയി.
സജീവ കേസുകളുടെ എണ്ണം 17,13,413 ആണ്. 2,11,499 രോഗികളാണ് 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്. 2,63,90,584 പേർ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,887 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,37,989 ആയി. സജീവ രോഗികളുടെ എണ്ണം 17,13,413 ആണ്.
ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഇരുപതിനായിരത്തോളം കോവിഡ് കേസുകൾ, കോവിഡ് മരണങ്ങൾ 9000 കടന്നു
രാജ്യത്ത് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരെ റിപ്പോർട്ട് ചെയ്യുന്നത്. 26,500 കൊവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 22,10,43,693 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...