New Delhi : ഇന്ത്യയിൽ മെഡിക്കൽ ഓക്സിജന്റെ (Oxygen) നിർമ്മാണം 10 മടങ്ങ് വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റോഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ (Mann Ki Baat)  പറഞ്ഞു. കോവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യമായ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ഉത്പാദനമാണ് വർധിച്ചതായി അദ്ദേഹം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ഗതിയിൽ ഏകദേശം 900 മെട്രിക് ടൺ ഓക്സിജനായിരുന്നു (Oxygen) ഒരു ദിവസം ഉത്പാദിപ്പിച്ച് കൊണ്ടിരുന്നത്.  എന്നാൽ ഇപ്പോൾ ഏകദേശം ഒരു ദിവസം 9500 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്നത് അതായത് ഏകദേശം 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 


ALSO READ: India Covid Update: 24 മണിക്കൂറിൽ 1.65 ലക്ഷം കേസുകൾ മാത്രം, മരണനിരക്കിലും കുറവ്


ആഴ്ചകൾക്ക് മുമ്പ് വൻ ഓക്സിജൻ ക്ഷാമം ആണ് രാജ്യത്ത് അനുഭവപ്പെട്ട് കൊണ്ടിരിന്നത്. പല ആശുപത്രികളിലും മണിക്കൂറുകൾക്ക് വേണ്ടി മാത്രമുള്ള ഓക്സിജനാണ് അവശേഷിച്ചിരുന്നതെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് രോഗബാധ കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് ഓക്സിജൻ ഉത്പാദനം കൂട്ടിയിരിക്കുന്നത്.


ALSO READ: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാരിന്റെ ധനസഹായം, 18 മുതൽ 23 വയസ് വരെ എല്ലാ മാസം സ്റ്റൈഫണ്ട്


രാജ്യത്തെ കോവിഡ് (Covid19) കണക്കുകളിൽ വലിയ കുറവ് രണ്ട് മാസത്തിൽ ആദ്യമായി കേസുകൾ രണ്ട് ലക്ഷത്തിലും താഴേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1.65 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത്. രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തന്നെയാണ്. 2,76,309 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 91.25 ശതമാനമാണ് രോഗമുക്തിനിരക്ക്.


ALSO READ: റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ


അതേസമയം 3460 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയില്‍ (India) ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി. വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 3,25,972 പേരാണ്. നിലവില്‍ 21,14,508 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും കേന്ദ്ര സർക്കാരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.