New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 24,354 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 8.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്കേരളത്തിലാണ് . കേരളത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 13,834 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന്  ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം 2,73,889 ആണ്.  കഴിഞ്ഞ 197 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 0.81 ശതമാനം പേർ മാത്രമാണ നിലവിൽ ചികിത്സയിൽ കഴിയുന്നത്.


ALSO READ: India COVID Update: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധന; 52 ശതമാനം കേസുകളും കേരളത്തിൽ


 രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് തുടരുകയാണ് .  രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 97.86 ശതമാനമാണ്. മാർച്ച് 2020 മുതലായുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 25,455 പേരാണ്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,30,68,599 ആയി.


ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 95 മരണം


രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.70 ശതമാനം മാത്രമാണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 65.25 കോടി കോവിഷീൽഡ് ഡോസുകളും സെപ്റ്റംബർ 19 വരെ ഭാരത് ബയോടെക്കിൽ നിന്ന് 9.1 കോടി ഡോസ് കോവാക്സിനും കേന്ദ്ര സർക്കാരിന് ഇപ്പോൾ ലഭിച്ചിട്ടുണ്ട്.


ALSO READ: Pneumococcal Vaccine : സംസ്ഥാനത്ത് കുട്ടികൾക്കായുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിച്ചു


കേരളത്തിൽ കോവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത് 95 പേരായിരുന്നു. ഇതോട് കൂടി സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 46,94,719 ആയി. ഇതുവരെ  25,182 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യ തലസ്ഥാനത്ത് 32 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ  സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.