India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,00,636 പേർക്ക്
1, 00,636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ കുറവ്. 1, 00,636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
Also Read: Covid19: വാക്സിൻ എടുത്തവർക്ക് വിമാന യാത്രയിൽ ആർ.ടി.പി.സി.ആർ ഒഴിവാക്കിയേക്കും
ഇതോടെ ഇതുവരെ രോഗം (Covid19) ബാധിച്ചവരുടെ എണ്ണം 2,89,09,975 ആയി. 24 മണിക്കൂറിനിടെ ജീവഹാനി സംഭവിച്ചത് 2427പേർക്കാണ്. ഇതോടെ ആകെ മരണമടഞ്ഞവര്‍ 3,49,186 ആയിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി ആക്‌ടീവ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാണെന്നത് ആശ്വാസമാണ്. ആകെ ആക്‌ടീവ് കേസുകള്‍ 14,01,609 ആണ്.
ഇന്നലെ രോഗമുക്തി നേടിയവര്‍ 1,74,399 ആണ്. ഇതോടെ ആകെ രോഗമുക്തര്‍ 2,71,59,180 ആയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 25 ദിവസങ്ങളിലായി രാജ്യത്ത് പ്രതിദിന രോഗബാധിതരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് രോഗമുക്‌തി നേടിയവരാണ്.
ശനിയാഴ്‌ച രാജ്യത്ത് 15,87,589 ടെസ്‌റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് മൊത്തം നടത്തിയ ടെസ്‌റ്റുകളുടെ എണ്ണം 36,63,34,111 ആണ്. ഏപ്രില്‍-മേയ് മാസങ്ങളില്‍ നിരവധി പേരുടെ ജീവനെടുത്ത മഹാമാരിയുടെ (Covid19) രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യ അതിവേഗം മുക്തമാകുന്ന കാഴ്‌ചയാണ് ഇപ്പോൾ നാം കാണുന്നത്.
രാജ്യത്ത് ഇതുവരെ 23,27,86,482 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...