NewDelhi: കോവിഡ് വാക്സിനെടുത്തവർക്ക് (Covid Vaccine) ആഭ്യന്തര വിമാന യാത്രക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കും. ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയാണ് നടപടി ഉണ്ടാവുക.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇത് സംബന്ധിച്ച വ്യക്തത വരുത്തുമെന്ന് വാർത്താ ഏജൻസിയോട് പറഞ്ഞത് വിഷയത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധർ അടക്കമുള്ളവരുമായി ചർച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തിൽ മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം വർധിച്ചതോടെയാണ് ആഭ്യന്തര യാത്രകൾക്കായി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയത്. എന്നാൽ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. തുടർന്നാണ് വാക്സിൻ സ്വീകരിച്ചവർക്ക് ആർ.ടി.പി.സി.ആർ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഇളവുകൾ കൊണ്ടു വന്നിട്ടും വിമാന യാത്രക്ക് ആർ.ടി.പി.സി.ആർ എന്നത് ഇപ്പോഴും ഒഴിവാക്കിയിട്ടില്ല. കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരെ ആയിരിക്കും വാക്സിനേഷനിൽ നിന്നും ഒഴിവാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.