Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പുതിയ കോവിഡ് കേസുകൾ, 40 മരണം
Covid death: 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകൾ 1,34,933 ആയി. 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി. ആകെ 4,34,84,110 പേർ ഇതുവരെ രോഗമുക്തി നേടി.
കോവിഡ് മരണ നിരക്ക് 1.19 ശതമാനവും രോഗമുക്തി നിരക്ക് 98.50 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലായം വ്യക്തമാക്കി. കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 2,06,21,79,411 ആയി. ഇതിൽ 29,58,617 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയതാണ്.
ALSO READ: Covid 19: കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേരളം, ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. കോവിഡ് പരിശോധനകൾ കാര്യക്ഷമമാക്കാനും പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്.
വാക്സിനേഷൻ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശം നൽകി. ജില്ലകൾ തോറും പരിശോധന നടത്തി കോവിഡ് കേസുകൾ നിരീക്ഷിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്. ഡൽഹിയിൽ ദിവസവും എണ്ണൂറിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2,300 കേസും, മഹാരാഷ്ട്രയിൽ 2100 കേസുകളുമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...