India Covid Updates: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2.59 ലക്ഷം കേസുകൾ; മരണസംഖ്യ ഉയരുന്നു
24 മണിക്കൂറിനിടെ 2,59,591 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.
ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുവെങ്കിലും കൊവിഡ് മരണങ്ങളിൽ ഒരു കുറവുമില്ല. 24 മണിക്കൂറിനിടെ 2,59,591 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചത് 4,209 പേർക്കാണ്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും 3,57,295 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായി.
ഇതിനിടയിൽ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട് . മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,911 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 738 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 47,371 പേര്‍ രോഗ മുക്തരായിട്ടുണ്ട്.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 28,869 പേര്‍ക്കാണ്. 52,257 പേര്‍ രോഗ മുക്തരാകുകയും 548 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കേരളത്തിലും കൊവിഡ് ബാധയിൽ കുറവില്ല. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 30,491 പുതിയ കേസുകളാണ്. 128 പേർക്ക് ജീവഹാനിയും സംഭവിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 6852 ആയിട്ടുണ്ട്.
Also Read: MiG-21 വിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കൂടാതെ 101 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...