India COVID Update : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് ; 62,480 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തുടർച്ചയായ 36-ാം ദിവസവും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് പ്രതിദിന കോവിഡ് രോഗവിമുക്തരുടെ എണ്ണം.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 62,480 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ 36-ാം ദിവസവും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് പ്രതിദിന കോവിഡ് രോഗവിമുക്തരുടെ എണ്ണം. അത്കൂടാതെ രാജത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറഞ്ഞ് വരികയാണ്.
തുടർച്ചയായ 11-ാം ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (Test Positivity Rate) 5 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്
മഹാരാഷ്ട്ര കൂടാതെ കേരളം, (Kerala) കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ളത്. ഇത് വരെ രാജ്യത്തൊട്ടാകെ നടത്തുന്ന വാക്‌സിനേഷൻ ഡ്രൈവിലൂടെ 26.89 കോടി ജനങ്ങൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 20 സംസ്ഥാങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ് രോഗബാധിതരുടെ കണക്ക് അയ്യായിരത്തിൽ താഴെ മാത്രമാണ്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: Biological E Vaccine : ഇന്ത്യൻ നിർമ്മിത ബയോളോജിക്കൽ ഇ വാക്‌സിൻ 90 ശതമാനം ഫലപ്രദമാകാൻ സാധ്യത
അതെ സമയം സെറം ഇൻസ്റ്റ്റിട്യൂട്ടിന്റെ നോവൊവാക്സിന്റെ കുട്ടികളിലെ പരീക്ഷണം അടുത്ത മാസം തന്നെ ആരംഭിക്കുമെന്ന് കമ്പനി വക്താക്കൾ ദേശിയ മാധ്യമത്തോട് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ നിർമ്മിത ബയോളോജിക്കൽ ഇ വാക്‌സിൻ (Biological E Vaccine) 90 ശതമാനം ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ ഉപദേശക സമിതിയിലെ ഡോക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA