Rupee at Record Low: ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ,  യു എസ് ഡോളറിനെതിരെ വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി 80 കടന്നും രൂപയുടെ മൂല്യം ഇടിയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ  ദിവസം രൂപയുടെ മൂല്യം   79.97 എന്ന നിലയിലേക്ക്  ഇടിഞ്ഞിരുന്നു, എങ്കിലും 80 തോട്ടിരുന്നില്ല.  എന്നാല്‍, ഇന്ന്   79.98 എന്ന നിലയില്‍ പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചതിന് ശേഷം 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക്  കൂപ്പുകുത്തുകയായിരുന്നു രൂപ.


അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്‍റെ  മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്.


Also Read:  Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം 


ഡോളർ ശക്തിപ്പെട്ടതും വിദേശനിക്ഷേപകരുടെ പിൻമാറ്റവുമാണ്‌ (Foreign Institutional Investors - FIIs) രൂപയ്ക്ക് തിരിച്ചടിയായത്‌ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.


ഇന്ത്യന്‍ രൂപയെ പിന്തുണയ്ക്കുന്നതിനായി  കേന്ദ്ര സർക്കാർ നിരവധി നടപടികൾ ഇതിനോടകം സ്വീകരിച്ചിരുന്നു.  സ്വർണ്ണത്തിന്‍റെ  കസ്റ്റംസ് തീരുവയും  പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധനയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  ഈ സാമ്പത്തിക നയങ്ങള്‍  ആഭ്യന്തര വിലയിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെങ്കിലും രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിന് സഹായിയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍.  സ്വർണത്തിന്‍റെ  ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയതും ഇത് ലക്ഷ്യമിട്ടാണ്. ഇറക്കുമതി കുറയുമ്പോള്‍ സമ്പദ്‌ വ്യവസ്ഥയിൽ ഡോളറിന്‍റെ  ഡിമാൻഡ് കുറയുകയും ഡോളറിന്‍റെ  കുതിച്ചുയരുന്ന മൂല്യം  കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.  


വിപണി അവലോകാനം അനുസരിച്ച്  ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരാനാണ് സാധ്യത.  റഷ്യ ഉക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടുന്നതോടെ  രൂപ വീണ്ടും പൂര്‍വ്വ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.