Covid Vaccine: 92 ദരിദ്ര രാജ്യങ്ങൾക്ക് ഇന്ത്യയും ഐക്യരാഷ്ട്ര സഭയും ചേർന്ന് സൗജന്യമായി വാക്സിനെത്തിക്കും,ആറ് ലക്ഷം ഡോസുകൾ ഘാനയിലേക്ക് ആദ്യം എത്തി
വാക്സിനുകൾ ഘാനയിലെത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു
ഐക്യരാഷ്ട്ര സഭക്കൊപ്പം(UN) ചേർന്ന് 92 ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ കോവിഡ് വാക്സിനുകളെത്തിക്കുന്നു. ഇതിന്റെ ഭാഗമായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ആറ് ലക്ഷം കോവിഡ് വാക്സിനുകൾ ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്ക് എത്തി. വാക്സിനുകൾ ഘാനയിലെത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. വാക്സിൻ മൈത്രി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയുടെ ഇൗ പദ്ധതി വഴി ഇത് വരെ 20 രാജ്യങ്ങൾക്ക് വാക്സിനുകൾ എത്തിച്ചു നൽകി കഴിഞ്ഞു.
കരീബിയയിലും,മിഡിൽ ഇൗസ്റ്റിലും അതിനും മുന്നേ വാക്സിനുകൾ എത്തി. മാർച്ച് രണ്ട് മുതൽ തുടങ്ങുന്ന ഘാനയിലെ വാക്സിനേഷൻ (Vaccination)ക്യാമ്പയിനുകൾക്ക് മുന്നെയാണ് ഇവിടേക്ക് വാക്സിനെത്തിച്ചത്.ഇന്നലെയാണ് ഘാനയുടെ അക്രായിലെ കോകോട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാക്സിനുകൾ എത്തിച്ചേർന്നത്. ഇതുപോലെ നിരവധി വികസ്വര രാജ്യങ്ങളിലേക്കാണ് ഇന്ത്യ കോവാക്സ് സൗജന്യമായി കയറ്റുമതി ചെയ്യുവാൻ പോകുന്നത്.മറ്റ് 90 രാജ്യങ്ങൾ പണം നൽകി കോവാക്സിൻ ങ്ങുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
Also read: West Bengal ൽ രാഷ്ട്രീയ താര ലേലം : Ashok Dinda BJP യിൽ Manoj Tiwary യെ സ്വന്തമാക്കി TMC
30 ദശലക്ഷം ജനങ്ങളുള്ള ഘാനയിൽ ഇതുവരെ 81,245 കോവിഡ്(Covid) കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 584 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ വാക്സിൻ വിതരണ പ്രക്രിയക്ക് ലോകത്തിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇതിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...