കോഴിക്കോട്: കോവിഡ് വാക്സിൻ(Covid Vaccine) എടുത്ത ശേഷം ബി.ഡി.എസ് വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി മാതാപിതാക്കൾ. മരിച്ച വിദ്യാർഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. മരണത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയായ മിത മോഹൻ(24) ആണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ്(BDS) വിദ്യാർഥിയായിരുന്നു മരിച്ച മിത. കോവിഡ് വാക്സിൻ എടുത്ത ശേഷം കടുത്ത തലവേദനയും,ഛർദ്ദിയും നിതക്കുണ്ടായിരുന്നു. കൂടെ വാക്സിൻ എടുത്ത പലർക്കും ഇൗ ലക്ഷണങ്ങളുണ്ടായിരുന്നു. ലക്ഷണങ്ങൾ കൂടിയപ്പോൾ നടത്തിയ പരിശോധനയിൽ മിതക്ക് കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു.
ALSO READ: Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
ഇതോടെ മിതയെ നിരീക്ഷണത്തിലേക്ക് മാറ്റി. എന്നാൽ വാക്സിൻ(Covid Vaccine) എടുത്ത സമയത്ത് ഇത് കൃത്യമായി കൈകാര്യം ചെയ്യാൻ ആശുപത്രി അധികൃതർക്ക് സാധിക്കാത്തതാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് മാതാപിതാക്കൾ പറയുന്നത്.
എന്നാൽ ആശുപത്രിക്ക് വീഴ്ചയില്ലെന്നും. വിദ്യാർഥിയായതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നെന്നും. അവർ അറിയിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായാണ് മാതാപിതാക്കൾ രംഗത്തുള്ളത്.എന്നാൽ കുട്ടിക്ക് മറ്റ് എന്തെങ്കിലും അസുഖം ഉണ്ടായിട്ടാണോ ഇതെന്ന് കണ്ടെത്തണെമന്നാണ് മെഡിക്കൽ(Medical) വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...