ന്യൂഡൽഹി: ഭീകരതയ്ക്ക് സഹായം നൽകുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ (S Jaishankar). UN രക്ഷാസമിതി യോ​ഗത്തിലാണ് അദ്ദേഹം ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് അറിയിച്ചത്. ഭീകരതയോട് (Terrorism) ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്നായിരുന്നു ജയശങ്കർ ആവശ്യപ്പെട്ടത്. പാകിസ്ഥാനെ (Pakistan) പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഭീകരതയ്ക്കെതിരെ യോ​ഗത്തിൽ പ്രസം​ഗിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ. അഫ്ഗാനിസ്താനിലെ (Afghanistan) സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജയശങ്കർ പറഞ്ഞു. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.


Also Read: Afghan Taliban: അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു,വെടിവെപ്പിൽ രണ്ട് മരണം


ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ തുടങ്ങിയവ അഫ്ഗാനിസ്ഥാനിലായാലും ഇന്ത്യക്കെതിരെ ആയാലും യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു. 


Also Read: Afghans Independence day: താലിബാന്റെ തോക്കിൻ കുഴലിന് മുൻപിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയേന്തി ജനങ്ങൾ          


സാമ്പത്തിക സ്രോതസ് ബലപ്പെട്ടതോടെ ഐഎസ് (IS) ഭീകരർ തങ്ങളുടെ ശൃംഖല കൂടുതൽ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിറ്റ്കോയിനായും ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നു. ലോകം മുഴുവന്‍ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാട്. ഓൺലൈൻ വഴി ഭീകരസംഘടനകൾ യുവാക്കളെ സ്വാധീനിക്കുന്നത് ആശങ്ക ഉയർത്തുന്നതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.


Also Read: അഫ്​ഗാനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നത് തടയാൻ ശ്രമിച്ച് Taliban


അതേസമയം ചര്‍ച്ചയില്‍ സംസാരിച്ച മറ്റുരാജ്യങ്ങള്‍ താലിബാനെ (Taliban) പേരെടുത്ത് കുറ്റപ്പെടുത്തിയപ്പോള്‍ ജയശങ്കർ അതിന് തയാറായില്ലെന്നത് ശ്രദ്ധേയമായി. അഫ്ഗാന്‍ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎന്‍ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറല്‍ വ്‌ളാഡിമര്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിലാണ് ഇന്ത്യയുടെ പ്രഥമപരിഗണനയെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.